ആദ്ധ്യാത് മിക പഠനകേന്ദ്രം

സനാതന ധർമ്മത്തിലധിഷ്ഠിതമായ ആധ്യാത്മിക പാരമ്പര്യം അന്യം നിന്നു പോകാതിരിക്കുവാനും മഹത്തരമായ ഒരു തലമുറയെ വാർത്തെടുക്കുവാനും ലക്ഷ്യമിട്ട് കൊണ്ട് നായർ സർവീസ് സൊസൈറ്റിയുടെ ആരാധ്യനായ ജനറൽ സെക്രട്ടറി ശ്രീ ജി. സുകുമാരൻ നായർ അവർകൾ തയ്യാറാക്കിയ ഒരു സ്വപ്നപദ്ധതിയാണ് ആദ്ധ്യാത്മിക പഠനം കരയോഗങ്ങളിളൂടെ എന്നത്. ഇതിന്റെ ചുവടു പിടിച്ച് തിരുവനന്തപുരം താലൂക്ക് യൂണിയൻ ശ്രീ എം സംഗീത് കുമാറിന്റെ നേതൃത്വത്തിൽ സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
നായർ സമുദായത്തിൽപ്പെട്ട ബഹുഭൂരിപക്ഷം കുട്ടികളും നമ്മുടെ മഹത്തരമായ ആദ്ധ്യാത്മിക പാരമ്പര്യം, അതിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം മുതലായവയെക്കുറിച്ച് അറിവുനേടാനും കുട്ടികൾക്ക് ആധ്യാത്മിക കാര്യങ്ങളിൽ സാമാന്യജ്ഞാനം ലഭിക്കുന്നതിനും കരയോഗതലത്തിൽ വേദി ഒരുക്കേണ്ടത് ആവശ്യമാണെന്ന് മനസ്സിലാക്കിയ എൻ.എസ്.എസ്. നേതൃത്വം ഇതിലേയ്ക്ക് സഹായകരമായ ഒരു പാഠ്യപദ്ധതിയ്ക്ക് രൂപം നൽകി.
ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേയ്ക്ക് വേണ്ടിയാണു എല്ലാ എൻ.എസ്. എസ്.കരയോഗങ്ങളോടും ചേർന്ന് ആധ്യാത്മിക പഠനകേന്ദ്രങ്ങൾ ആരംഭിക്കുവാൻ നായർ സർവ്വീസ് സൊസൈറ്റി തീരുമാനിച്ചിട്ടുള്ളത്.