തിരുവനന്ത പുരം താലൂക്ക് ഹ്യൂമൻ റിസോർസസ് സെന്റർ


നായർ സമുദായങ്ങളുടെ സമസ്ത മേഖലകളിലുള്ള പുരോഗതിക്കു വേണ്ടി മനുഷ്യ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തി കാലോചിതവും, പുരോഗമനപരവുമായ കർമ്മപരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 2009ൽ നായർ സർവീസ് സൊസൈറ്റി ഹ്യൂമർ റിസോർസസ് ഡിപ്പാർട്മെന്റിന് രൂപം നൽകിയതും അതനുസരിച്ച് താലൂക്ക് തലത്തിൽ എച്ച്.ആർ സെന്ററിന് രൂപം നൽകി കരയോഗ തലത്തിൽ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തനം എത്തിക്കുന്നതിലേയ്ക്കായി യൂണിയന്റെ കീഴിലുള്ള എല്ലാ കരയോഗങ്ങളിലും എച്ച് ആർ സെന്ററുകൾ രൂപീകരിച്ചത്. നായർ സമുദായംഗംങ്ങൾ നേരിടുന്ന ആനുകാലിക സാമൂഹ്യ വെല്ലുവിളികളെക്കുറിച്ച് സംസ്ഥാനത്താകമാനം നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ കണ്ടെത്തിയ പ്രശ്നങ്ങളെ അതി ജീവിക്കുന്നതിന് ഹ്യൂമൻ റിസോർസസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 20 ഇണ പരിപാടികളാണ്‌ആസൂത്രണം ചെയ്തിട്ടുള്ളത്.
എച്ച് ആർ സെല്ലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും 2 ദിവസത്തെ വിവാഹ പൂർവ്വ കൗൺസിലിംഗ് കൗൺസിലിംഗ് ക്ലാസുകൾ കുട്ടികളുടെ മാനസികവും വൈജ്ഞാനികവും ആയ മുന്നേറ്റത്തിന് ആക്കം കൂട്ടുവാൻ കഴിയുന്ന പാഠ്യ വിഷയമാണ് ഉൾപ്പെടുത്തി 2 ദിവസത്തെ അവധിക്കാല സഹവാസ ക്യാമ്പുകൾ നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ജീവിത ശൈലി രോഗനിയന്ത്രണ പദ്ധതി പരിശീലന പരിപാടിയുടെ ഭാഗമായി യൂണിയനിലും കരയോഗങ്ങളിലും കരയോഗ തലങ്ങളിലും നടത്തിയ വിവിധ പരിശീലന ക്ലാസുകൾ അതുമായി ബന്ധപ്പെട്ട കൈപുസ്തകങ്ങൾ, സി ഡി എന്നിവയും വിതരണം ചെയ്തിട്ടുണ്ട്.



20 ഇന പരിപാടികൾ
-
സംഘടനാവബോധന പരിപാടികൾ-എൻ.എസ്.എസ്സിന്റെ ചരിത്രം-കർമ്മയോഗിയായ മന്നത്താചാര്യന്റെ ധന്യ ജീവിതത്തെക്കുറിച്ചുള്ള ക്ലാസുകൾ
-
വിവാഹപൂർവ്വ കൗൺസിലിംഗ്
-
വ്യക്തിത്വ വികസന ക്യാമ്പുകൾ
-
ആരോഗ്യ ശുചിത്വ പരിശീലന പരിപാടികൾ
-
മൂല്യാവബോധ ക്ലാസുകൾ-പുരാണഗ്രന്തപരിചയം-അദ്ധ്യാത്മികപാദനം
-
സുരക്ഷാ ക്ലാസുകൾ(റോഡ് സേഫ്റ്റി-ഹോം സേഫ്റ്റി)
-
കൗമാരക്കാർക്കും യുവജനങ്ങൾക്കുമുള്ള വിവിധ പരിശീലന ക്ലാസുകൾ
-
പേരന്റിംഗ്
-
പരീക്ഷാഭീതി അകറ്റാനുള്ള പരിശീലനം
-
തൊഴിൽ സാദ്ധ്യതാവിവരങ്ങൾ നൽകൽ
-
കുടുംബ ബഡ്ജറ്റ്, ടൈം മാനേജ്‌മെന്റ്റ്, സ്ട്രെസ് മാനേജ്മന്റ് ക്ലാസുകൾ
-
സ്ത്രീ ശാക്തീകരണ ക്ലാസുകൾ, സ്ത്രീകളും നിയമപരിരക്ഷയും
-
നിയമോപദേശവും സൗജന്യ നിയമപരിരക്ഷയും
-
നിയമോപദേശവും സൗജന്യ നിയമസഹായവും
-
ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ
-
മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ സാമൂഹ്യ വിപത്തുകൾക്കെതിരായ അവബോധനം
-
വിവാഹധൂർത്തും, ദുർവ്യത്തിനുമെതിരായ അവബോധനം
-
ലക്ഷ്യബോധവും, ഐക്യവും ശക്തിപ്പെടുതാനുള്ള ക്ലാസുകൾ
-
വൃദ്ധജനസംരക്ഷണം
-
ദമ്പതിമാർക്കുള്ള ക്ലാസുകൾ
-
വ്യവസായ സംരംഭകത്വം