top of page

യൂണിയൻ വക സ്ഥാപനങ്ങൾ

ശ്രീ വിദ്യാധിരാജ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, ശ്രീകാര്യം 

NEW-17-683x1024.jpg

താലൂക്ക് യൂണിയന്റെ ഉടമസ്ഥതയിൽ ശ്രീകാര്യത്ത് നേടിയെടുത്ത ഒരു സ്ഥാപനമാണിത്. യൂണിയന്റെ കീഴിലുള്ള കരയോഗങ്ങളിൽ നിന്നും വായ്പയായി പലിശയില്ലാത്ത തുക നിക്ഷേപമായി സ്വീകരിച്ച് സ്വന്തമാക്കിയതാണിത്. കരയോഗങ്ങളിൽ നിന്നും വായ്പയായി വാങ്ങിയ തുക മുഴുവൻ കൊടുത്ത് തീർക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് യൂണിയന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിന് ഉപകാരപ്രദമായിരിക്കുന്നത്.

 

മന്നം അക്കാദമി ഓഫ് ആർട്സ് ആൻഡ് കൊമേഴ്‌സ്

5.jpg

നായർ സമുദായം മുന്നോക്ക വിഭാഗം എന്ന നിലയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കുട്ടികളുടെ വിദ്യാഭ്യാസം. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് സർക്കാർ സ്വീകരിച്ചു പോരുന്ന നിലപാട് മൂലം മാനേജ്‌മന്റ് ക്വാട്ടയിൽ 20 % കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കാൻ സാധിക്കുകയുള്ളൂ. യൂണിയന്റെ 60% കരയോഗങ്ങൾക്കു മാത്രമേ ഈ ആനുകൂല്യം നൽകുവാൻ എത്ര ശ്രമിച്ചാലും സാധിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന യൂണിയൻ പ്രസിഡന്റിന്റെയും കമ്മിറ്റിയുടെയും ചിന്തയാണ് 2017 ൽ  ഈ സ്ഥാപനം തുടങ്ങുവാൻ വഴി തെളിച്ചത്. പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഉറപ്പാക്കി മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് MAAC ന്റെ ലക്‌ഷ്യം.
 

Courses Offered:
 

  • Two-year Post Graduate course -M.Com(Finance)

  • Three years Degree course – B.Com

  1. Finance-Income Tax Law and Practice

  2. Co-operation

  • Three-year Degree course – BA

  1. English language and literature
     

പരമ ഭട്ടാരക ശ്രീ ചട്ടമ്പി സ്വാമി സ്മാരകവും പഠന ഗവേഷണ കേന്ദ്രവും

nss-slider01-1024x334.jpeg

പാശ്ചാത്യ വർഷം പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ സാമൂഹിക പരിവർത്തനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും ബീജാവാപം ചെയ്ത യുഗപുരുഷനായിരുന്നു ശ്രീ. വിദ്യാധിരാജ തീർത്ഥപാദപരമഭട്ടാരക സ്വാമികൾ എന്ന സന്യാസ നാമത്തിന് ഉടമയായ ശ്രീ. ചട്ടമ്പി സ്വാമി തിരുവടികൾ. കൊല്ലവർഷം 1029 മാണ്ട് കണ്ണമ്മൂല കൊല്ലൂരിൽ  ജനിച്ച് 70 വർഷക്കാലം ശുഭ്ര വസ്ത്രധാരണത്താലും  ലളിത ജീവിതവും നയിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച്  സർവജ്ഞനും സ്വതന്ത്ര ചിന്തകനുമായി  സമസ്ത ജനങ്ങളാലും ആദരിക്കപ്പെട്ട് ധനലേശ സ്പർശമില്ലാത്ത സ്വാമിയായി ഗുരുവായി നാരായവേരില്ലാത്ത നായർ സമുദായത്തിനായി അക്ഷീണം പരിശ്രമിച്ച് പ്രാചീന മലയാളം എന്ന ഗ്രന്ഥത്തിൽ കൂടി നായർക്കാണ് കേരള ഭൂമിക്കവകാശം എന്ന് വ്യക്തമായ തെളിവുകൾ നിരത്തി 1099 മാണ്ട് പന്മന എന്ന സ്ഥലത്ത് സമാധിയായി. മറ്റു മതങ്ങളുടെയും ജാതികളുടെയും നേതൃ സ്ഥാനീയരായ മഹത് വ്യക്തികളെ  ആജാതിമതസ്ഥരായ ആളുകൾ ഈശ്വരനേക്കാൾ ഭക്തിയോടെ ആരാധിക്കുമ്പോൾ ജന്മം കൊണ്ട് നായർ സമുദായത്തിൽ പിറന്ന സ്വാമികളെ അടുത്ത് നിന്ന് മനസ്സിലാക്കാനും ആരാധിക്കാനും ശ്രമിക്കേണ്ട ചുമതല ഓരോ നായർക്കുമുണ്ടെന്ന് യൂണിയൻ മനസിലാക്കുന്നു.

സ്വാമിയുടെ ജന്മംകൊണ്ട് പുണ്യംചെയ്ത കണ്ണമ്മൂലയിൽ കുറച്ച് വസ്തു സ്വന്തമാക്കി ഉചിതമായ ഒരു സ്ഥാപനം ഉണ്ടാക്കാൻ കഴിഞ്ഞ 15 വർഷത്തിലധികമായി സമൂഹത്തിലെ നിരവധി പ്രമുഖർ നിരന്തര പരിശ്രമങ്ങൾ നടത്തി പരാജയപ്പെട്ട സാഹചര്യത്തിൽ ഏതോ മുജ്ജന്മ സുകൃതം പോലെ ഈ വിഷയം തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ എത്തുകയും യൂണിയൻ വളരെ ഗൗരവമായി പ്രസ്തുത വിഷയം ഏറ്റെടുത്ത് നിരവധി സമര മുറകൾ സ്വീകരിച്ച് വളരെയേറെ ത്യാഗങ്ങൾ സഹിച്ച് 2016 ൽ 10.5 സെന്റ് ഭൂമി താലൂക്ക് നായർ സമുദായാംഗങ്ങളുടെ പരിപൂർണ സഹകരണത്തോടെ നേടിയെടുത്തു.

സ്വാമികളുടെ മഹത്വം എല്ലാ ജനങ്ങൾക്കും പൂർണ്ണമായി മനസിലാക്കണമെന്ന ഉദ്ദേശ്യത്തോടെതന്നെ യൂണിയൻ കണ്ണമ്മൂലയിലെ  10.5 സെന്റ് സ്ഥലത്ത് ഭാവിയിൽ ഒരു ദേശീയ തീർത്ഥാടന കേന്ദ്രമായി മാറുമെന്ന ദീർഘവീക്ഷണത്തോടെ സ്വാമി തിരുവടികളുടെ ഒരു ക്ഷേത്രവും തിരുവടികളെക്കുറിച്ച് പഠിച്ച് ഗവേഷണം നടത്തുന്നതിന് ഒരു ഗവേഷണകേന്ദ്രവും ലൈബ്രറിയും സെമിനാർ ഹാളും ഒക്കെ നിർമിക്കുന്നതിന് ശിലാന്യാസം നിർവഹിച്ചു കഴിഞ്ഞു. 1.5 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ 2019 ഓടു കൂടി പൂർത്തീകരിച്ച് സമർപ്പിക്കാൻ കഴിയുമെന്ന് യൂണിയൻ  പ്രതീക്ഷിക്കുന്നു.
 

തിരുവനന്തപുരം താലൂക്ക് സഹകരണ സംഘം No .T.1618 

10-1-1024x683.jpg

തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കരയോഗം, വനിതാസമാജം, സ്വയം സഹായ അംഗങ്ങൾക്ക്‌ മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിനും അവരുടെ സമ്പാദ്യ ശീലം വർധിപ്പിക്കുന്നതിനും NSS ന്റെ കീഴിലുള്ള വിവിധ ഗ്രൂപ്പുകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിനും വേണ്ടി യൂണിയന്റെ മേൽനോട്ടത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണിത്.

 

പേരൂർക്കട ബാലവികാസ് ഇൻസ്റ്റിറ്റ്യൂട്ട് 

1.jpg
18.jpg

ശ്രീ. എം സംഗീത് കുമാറിന്റെയും വർക്കിങ് വിമെൻസ് ഹോസ്റ്റൽ ഭരണ സമിതിയുടെയും  താലൂക്കിലെ മുഴുവൻ കരയോഗാംഗങ്ങളുടെയും ശ്രമഫലമായി നേടിയെടുക്കാൻ കഴിഞ്ഞ ഒരു ബൃഹത് സ്ഥാപനമാണിത്. ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്നതിനായുള്ള എല്ലാ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ കൊണ്ടുവരുന്നതിനും പോകുന്നതിനും വാഹന സൗകര്യം ഉൾപ്പെടെയുള്ള എല്ലാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 2018-2019 അധ്യയന വർഷം മുതൽ ആരംഭിക്കാൻ ഉദ്ദേശിച്ചിട്ടുള്ള പ്രവർത്തനം നടന്നു വരുന്നു. സമുദായാംഗങ്ങളിൽനിന്നും പലിശയില്ലാത്ത തുക വായ്പയായി സ്വീകരിച്ച് ഏകദേശം 1.5 കോടി രൂപയോളം രൂപ മുടക്കിയാണ് ഇത് യൂണിയൻ സ്വന്തമാക്കിയത്. ഇതോടൊപ്പം 100 കിടക്കകളോട് കൂടിയ വർക്കിങ് വിമെൻസ് ഹോസ്റ്റലും ഈ വർഷം  തന്നെ പ്രവർത്തനം ആരംഭിക്കുവാൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.

 

ചട്ടമ്പി സ്വാമി സ്മാരക ഡെവലപ്മെൻറ്റ് പ്രോജക്റ്റ്

തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ യൂണിയന്റെ ഉടമസ്ഥതയിൽ 60.5 സെന്റ് സ്ഥലം നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഭരണ സമിതിയുടെ നേതൃത്വത്തിൽ കരയോഗങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ഈ കാലഘട്ടത്തിൽ മുതിർന്നവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു വൃദ്ധസദനവും ക്ഷേമപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ഒരു വർക്കിങ് വിമൻസ് ഹോസ്റ്റലും ശ്രീ. ചട്ടമ്പി സ്വാമിയുടെ സ്മരണക്കായി ഒരു പ്രാർത്ഥനാലയവും നിർമിക്കണമെന്ന് യൂണിയൻ ആലോചിക്കുന്നു. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

© 2020 by NSS Taluk Union Trivandrum

bottom of page